ആർമി റിക്രൂട്ട്മെന്റ് റാലി ത്രിശൂർ മണ്ണുത്തി വെറ്റിനറി കോളേജ് ഗ്രണ്ടിൽ . തസ്തിക:- GD, TECH, NA, CLK/SKT, TDN Mode of Application :- Online Last Date of Application :- Aug 18 2021 കോഴിക്കോട് ,കണ്ണൂർ ,മലപ്പുറം ,വയനാട് ,കാസർഗോഡ്, ത്രിശൂർ ,പാലക്കാട് ,കേന്ദ്ര ഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ ആൺ കുട്ടികൾക്കാണ് അവസരം. റാലിയുടെ അഡ്മിറ്റുകാർഡുകൾ 20 ആഗസ്ത് മുതൽ ഇ മെയിൽ ഐ.ഡി യിൽ ലഭിക്കും. 17 .5 വയസിനും 21 വയസിനും ഇടയിലുള്ളവർക്ക് സോൾജിയർ Gd യിലേക്കും ( 01 ഒക്ടോബർ 1998 നും 01 ഏപ്രിൽ 2002 നും ഇടയിൽ ജനിച്ചവർ മാത്രം ), വിദ്യാഖ്യാസം മിനിമം SSLC 45% മാർക്ക്, ഓരോ വിഷയത്തിനും 33% ത്തിൽ കുറയരുത്. D + ഉള്ളവർ പരീക്ഷാ ഭവനിൽ നിന്നും വാങ്ങിയ മാർക്ക് ഷീറ്റ് കൂടി ഹാജരാക്കണം. 23 വയസ് വരെയുള്ളവർക്ക് ( 01 ഒക്ടോബർ 1996നും 01 ഏപ്രിൽ 2002 നും ഇടയിൽ ജനിച്ചവർ മാത്രം) മറ്റു ട്രേഡുകളിലേക്കും അപേക്ഷിക്കാം. വിദ്യഭ്യാസം : Tech.... 10+2 ഫിസിക്സ് ,കെമസ്ട്രി , കണക്ക് ,ഇംഗ്ലീഷ് എന്നിവയിൽ 50% മാർക്കും ഓരോ വിഷയങ്ങളിലും 40% മാർക്കും നേടിയിരിക്കണം. CLK / SKT ..... 10 + 2 , ഏതു വിഷയത്തിലായാലും 60 % മാർക്ക് വാങ്ങിയിരിക്കണം ക്ലാസ് 12 ൽ ഇംഗ്ലീഷ് ,കണക്ക് / ബുക്ക് കീപ്പിങ്ങ് / അക്വണ്ട് എന്നിവയ്ക്ക് 40% മാർക്കും നിർബദ്ധം. NA....10+2 സയൻസ് മാത്രം ,ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നിവ പഠിച്ച് 50% വേണം, ഓരോ വിഷയങ്ങൾക്കും 40% ൽ കുറയരുത്. TDN.... പത്താംതരം പാസായവരും ,എട്ടാം തരം പാസായവരും . ഉയരം 166 cm ആണ് പറയുന്നതെങ്കിലും കൂടുതൽ ഉയരമുള്ളവർക്ക് മുൻഗണന ലഭിക്കും. അത് കൊണ്ട് അപേക്ഷാസമയത്ത് തന്നെ കൃത്യമായ ഉയരം രേഖപ്പെടുത്തുക. അർഹരായവർക്ക് ( റിലേഷൻ, സ്പോർട്സ് മാൻ ) ഉയരത്തിലും ,നെഞ്ചളവിലും ,തുക്കത്തിലും അർഹമായ ഇളവ് ലഭിക്കും. പ്രായത്തിൽ ആർക്കും ഇളവില്ല. കാഴ്ചശക്തി കുറവുള്ളവർ, കോങ്കണ്ണുള്ളവർ, പരന്ന പാദം ഉള്ളവർ ,കൂട്ടിമുട്ടുന്ന കാൽ മുട്ടുകൾ ഉള്ളവർ എന്നിവർ തിരഞ്ഞെടുക്ക പ്പെടില്ല. PST ,PET ,Medical എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ARO CALICUT നടത്തുന്ന എഴുത്ത് പരീക്ഷയുമുണ്ട്. പരീക്ഷാ തീയതി റാലി സ്ഥലത്ത് അറിയിക്കും ( ഒക്‌ടോബറിൽ സാധ്യത ) . ആർമി തിരഞ്ഞെടുപ്പുകൾ വാർഷികമായതിനാൽ ഈ അവസരം പരമാവധി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in എന്ന സൈറ്റിൽ ലഭ്യമാണ്.